താരുണ്യം നീരാടി

താരുണ്യം നീരാടി മോഹത്തിൽ പൂ ചൂടി
ഇന്നിതാ മോദമായ് പാടുവാൻ ഞാൻ വന്നൂ
രാഗത്തിൽ രൂപത്തിൽ ഈ രാവിൽ ഞാനാടി
കാന്തിയായ് ശാന്തിയായ് എൻമുന്നിൽ നീ വന്നു
താരുണ്യം നീരാടി മോഹത്തിൽ പൂ ചൂടി
ഇന്നിതാ മോദമായ് പാടുവാൻ ഞാൻ വന്നൂ

കണ്ടാലോ തിങ്കൾക്കല പോലെ
വന്നാലോ മുന്നിൽ ഒളി പോലെ
ഓർമ്മയിലെ കുളിർതെന്നൽ പോലെ
പാടുമ്പോളൊരു തേങ്ങൽ പോലെ (കണ്ടാലോ..)
താരുണ്യം നീരാടി മോഹത്തിൽ പൂ ചൂടി
ഇന്നിതാ മോദമായ് പാടുവാൻ ഞാൻ വന്നൂ

മായുന്ന ഒരു നിഴൽ പോലെ
താഴുന്ന മലർ തോണി പോലെ
നീറുമെൻ ഹൃദയത്തിനുള്ളിൽ
വാഴുമെന്നും തങ്കമേ നീയും (മായുന്ന..)
താരുണ്യം നീരാടി മോഹത്തിൽ പൂ ചൂടി
ഇന്നിതാ മോദമായ് പാടുവാൻ ഞാൻ വന്നൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thaarunyam neeradi