കണ്ണൻ തന്റെ സ്വന്തമല്ലേ
കണ്ണൻ തന്റെ സ്വന്തമല്ലേ രാധാ
കണ്ണൻ തന്റെ സ്വന്തമല്ലേ രാധാ
അവൾ കല്പനയെ മികയ്ക്കുന്ന ഗാനം
കവിതയായ് മാറിയ രാഗം -അവൾ
കാലുരണ്ടും കിലുങ്ങും ചിലങ്കാ
(കണ്ണൻ...)
രാധയും കണ്ണനും ഒന്നേ
ഗീതയിൽ കണ്ടവൻ ഞാനേ
പുല്ലാങ്കുഴൽ നാദം തരും
പുല്ലാങ്കുഴൽ നാദം തരും
രാഗങ്ങളിൽ വാഴുന്നവൻ
കണ്ണൻ തന്റെ സ്വന്തമല്ലേ രാധാ
നിന്നോട് വിളയാടാൻ വന്നു
നിനക്കായി ഞാൻ എന്നെ തന്നു
എന്നെൻ മനം പൂങ്കാവനം
എന്നെൻ മനം പൂങ്കാവനം
എന്നാളുമീ വൃന്ദാവനം
കണ്ണൻ തന്റെ സ്വന്തമല്ലേ രാധാ
കണ്ണോടു കഥ ചൊല്ലും നിനവിൽ
കണ്ണന് സ്തുതി പാടും ഹൃദയം
എന്നെൻ മനം ഗീതങ്ങളേ
എന്നാളുമേ പാടീടണം
(കണ്ണൻ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kannan thante swantham
Additional Info
Year:
1983
ഗാനശാഖ: