ഒരു മാമരത്തിന്റെ

ഒരു മാമരത്തിന്റെ നെറുകിൽ കുറുമ്പൊടെ 
തളിരിലകൾ മൂളും ചില്ലിൽ
നിറമാർന്ന ചിറകോടെ പലദൂരതീരത്തെ 
ചെറുകിളികൾ ഒന്നായ് വന്നു 
പലവർണ്ണനൂലും മിനുപ്പാർന്ന തൂവലും 
ഇഴചേർത്തു ചേലിൽ കൂടുകെട്ടി 
മരമേകുമോരോ തുടുപ്പുള്ള തേൻപഴം 
ചിരിയോടെ തമ്മിൽ പങ്കുവെച്ചു 
ഒരു മാമരത്തിന്റെ നെറുകിൽ കുറുമ്പൊടെ 
തളിരിലകൾ മൂളും ചില്ലിൽ

മുകിലോളമെത്തും കൈ നീട്ടി മാമരം 
വെയിലിന്റെ ചൂടറിയാത്തണൽ വിരിച്ചു 
ഒരു പാട്ടിനീണം തൂവുന്നു ചുണ്ടുകൾ 
മരുകൊമ്പിലിരുകിളികൾ കുഴൽ വിളിച്ചു 
കുറുകിയും ചിറകുരുമ്മിയും 
പലരുമെത്തിയോരോ കോണിൽ 
നറുമണം ചിതറിയിതുവഴി 
കഥമെനഞ്ഞ കാറ്റും വന്നു     
ആനന്ദതാളം മണ്ണിൽ പൂപോലെ വിരിഞ്ഞു നിന്നൂ 
ഒരു മാമരത്തിന്റെ നെറുകിൽ കുറുമ്പൊടെ 
തളിരിലകൾ മൂളും ചില്ലിൽ

ഇമചിമ്മിടുമ്പോൾ ഓരോ കനവുകൾ
തൂവലായ് പറന്നുപോവതെങ്ങോ 
പകലിന്റെ തേരിൽ ഓരോ നിനവുകൾ 
ചിറകടിച്ചലഞ്ഞുപോവതെങ്ങോ 
കരുതിടും പ്രതീക്ഷയോടെ കിളികൾ പോയെങ്ങോ 
ഇതുവരെ ഒഴുകി നമ്മളെല്ലാമൊന്നായ് നാളെ 
പറക്കാനിതേതുതീരമോ
ഈ രാവും ദൂരെ മായവേ 
 
ഒരു മാമരത്തിന്റെ നെറുകിൽ കുറുമ്പൊടെ 
തളിരിലകൾ മൂളും ചില്ലിൽ
നിറമാർന്ന ചിറകോടെ പലദൂരതീരത്തെ 
ചെറുകിളികൾ ഒന്നായ് വന്നു 
പലവർണ്ണനൂലും മിനുപ്പാർന്ന തൂവലും 
ഇഴചേർത്തു ചേലിൽ കൂടുകെട്ടി 
മരമേകുമോരോ തുടുപ്പുള്ള തേൻപഴം 
ചിരിയോടെ തമ്മിൽ പങ്കുവെച്ചു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru Maamarathinte

Additional Info

Year: 
2018