മൃദുമന്ദഹാസം

ആ...
മൃദുമന്ദഹാസം മലർമാലയാക്കി
എൻ ഹൃദയത്തിൽ ചൂടിയ കരിവർണ്ണനെ (2)
ആ... മുകിൽ വർണ്ണനെ ഇന്നും മറന്നതെന്തേ
മാറിൽ മറച്ചതെന്തേ...

സഖിമാരാരും കാണാമറയത്തുൾക്കോവിലിൽ
സുഖമെഴും തൽപ്പത്തിൽ പ്രതിഷ്ടിക്കുമ്പോൾ (2)
നടയ്ക്കൽ പാടും.. ആ .....
നടയ്ക്കൽ പാടും ഗീതാ ഗോവിന്ദത്തിൽ
നടയ്ക്കൽ പാടും ഗീതാ ഗോവിന്ദത്തിൽ
മതിമറന്നതാവാം നിന്നെ മറന്നതാവാം...
മൃദുമന്ദഹാസം മലർമാലയാക്കി
എൻ ഹൃദയത്തിൽ ചൂടിയ കരിവർണ്ണനെ
ആ... മുകിൽ വർണ്ണനെ ഇന്നും മറന്നതെന്തേ
മാറിൽ മറച്ചതെന്തേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mridumandahasam

Additional Info

Year: 
2018