താമരപ്പൂ
താമരപ്പൂ തേന്‍കുറുമ്പ്..
മേരിക്കൊരാണ്‍ കുരുന്ന്
കാറ്റലയും കായലിന്‍റെ
തീരത്തെ ഇളം... കരിക്ക്..
ആലപ്പുഴ വളവില്‍ കളിയാടണതാരപ്പാ..
കരുവാറ്റ കനവില്‍ വള്ളം തുഴയും മാര്‍പാപ്പാ
പാത്ത താറാവിന്‍ പിടികിട്ടാപ്പരലാണ്
തെളിനീരില്‍ തുള്ളിപ്പുളയും പള്ളത്തിക്കുഞ്ഞ്
കൈനകരിക്കോണില്‍ കൊടിപാറും കാലം
തുടി കൊട്ടും കുട്ടനാട്
മട വീഴും മാമഴയിൽ ഹൊയ്യാര ഹൊയ്യാര
കൈകോര്‍ക്കും നാടാണ്...
ജാ ജജ്ജ ജാ ...
ചെറു കൈതകള്‍ പൂചൂടും പുതു പാടവരമ്പത്ത്
ചിരുതേവികളെല്ലാരും വെയില്‍ കായണ ചേലാണ്
ഇള ഞാറുകള്‍ ഓരോന്നും
വരികുത്തി നടും നേരം
കരുമാടികള്‍ ഈണത്തില്‍ പാടുന്നത് പതിവാണ്
പൂരാടച്ചുണ്ടന്‍ പായിപ്പാട്ടാറ്റില്‍
പാഞ്ഞോടും.. പുകിലാണ്
മട വീഴും മാമഴയില്‍..ഹൊയ്യാര ഹൊയ്യാര
കൈകോര്‍ക്കും നാടാണ്...
പൊന്നാമ്പല്‍ ചാഞ്ചാടും
കൈത്തോട്ടിന്‍ ഇറയത്ത്
പുന്നാരം പാടുന്ന പൂത്തുമ്പികള്‍ ഏതാണ്
പുണ്യാളന്‍ ജോണപ്പന്‍ പള്ളിപ്പെരുന്നാളിന്ന്‍
പുതുവീഞ്ഞ് കുടിക്കാനായ്..
പരതുന്നത് പതിവാണേ
പൂരാടച്ചുണ്ടന്‍ പായിപ്പാട്ടാറ്റില്‍...
പാഞ്ഞോടും പുകിലാണ്...
മട വീഴും മാമഴയില്‍ ...ഹൊയ്യാര ഹൊയ്യാര
കൈകോര്‍ക്കും നാടാണ്
കൈനകരിക്കോണില്‍ കൊടിപാറും കാലം
തുടി കൊട്ടും കുട്ടനാട്...
മട വീഴും മാമഴയിൽ ...ഹൊയ്യാര ഹൊയ്യാര
കൈകോര്‍ക്കും നാടാണ്....ഹൊയ്യാര ഹൊയ്യാര
മട വീഴും മാമഴയിൽ ...ഹൊയ്യാര ഹൊയ്യാര
കൈകോര്‍ക്കും നാടാണ്....ഹൊയ്യാര ഹൊയ്യാര