ഒന്നേ ഒന്നേ പോ

ഒന്നേ ഒന്നേ പോ
തിരുവാതിര നാളാണല്ലോ

രണ്ടേ രണ്ടേ പോ
ധനുമാസ രാവാണല്ലോ

മൂന്നേ മൂന്നേ പോ
മൂക്കൂത്തി തേടുന്നു മുക്കുറ്റി

നാലേ നാലേ പോ
നാലുമണിപ്പൂ നാണിച്ചേ

അഞ്ചേ അഞ്ചേ പോ
കൊഞ്ചുന്നല്ലോ തുമ്പപ്പൂ

ആറേ ആറേ പോ
അറളിപ്പൂവിനു മൈലാഞ്ചി

ഏഴേ ഏഴേ പോ
ഏഴിലം പാലയ്ക്കുു കല്യാണം

ഒന്നേ ഒന്നേ പോ
തിരുവാതിര നാളാണല്ലോ
ധനുമാസരാവാണല്ലോ
തിരുവാതിര നാളാണല്ലോ
ധനുമാസ രാവാണല്ലോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
onne onne po

Additional Info

Year: 
1971

അനുബന്ധവർത്തമാനം