ഏഴു കടലോടി ഏലമല തേടി

 

ഓ..ഓ..ഓ..ഓ..
എഴുകടലോടി ഏലമല തേടി
ഏലേലം ഏലേലം എങ്ങ്‌ പോണ്‌
മുത്തുമണി ദ്വീപിൽ കസ്തൂരി പെണ്ണിന്റെ
നൃത്തം കാണാൻ പോണ്‌ - ഞങ്ങള്‌ നൃത്തം കാണാൻ പോണ്‌
(ഏഴു കടലോടി ..)

കാവിലുണ്ട്‌ കളിയാട്ടം മാരിയമ്മ വിളയാട്ടം (2)
കാണാത്ത പെണ്ണിന്‌ കോലാട്ടം (2)
(ഏഴു കടലോടി ..)

കാട്ടിലുണ്ട്‌ പുലിയാട്ടം - വെട്ടുപോത്തിൻ പോരാട്ടം (2)
കാണാത്ത പെണ്ണയ്യോ നെട്ടോട്ടം (2)
(ഏഴു കടലോടി ..)
ഓ..ഓ..ഓ..ഓ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ezhu kadalodi

Additional Info

അനുബന്ധവർത്തമാനം