ആരോ ആരോ ആരാമഭൂമിയില്‍
ആരോ ആരാരോ.....
ആരോ ആരോ ആരാമഭൂമിയില്‍
ആദ്യത്തെ കനിതേടി വന്നവനാരോ (2)
(ആരോ...)
ഏതോ രാഗവികാരം ഏതോ ഭാവവിലാസം
രൂപം കൊടുത്തൊരീ തേന്‍കനി തേടി
ഈവഴി വന്നവനാരോ - ഈവഴി വന്നവനാരോ
(ആരോ...)
കാലത്തിന്‍ കണ്ണുനീര്‍ വീണുനനഞ്ഞൊരീ
പൂവന സീമയില്‍ നില്‍ക്കുമ്പോള്‍
പാദങ്ങള്‍ പതറുന്നു മോഹങ്ങളുലയുന്നു
പറയൂ പറയൂ നീയാരോ
യാത്രക്കാരാ നീയാരോ
ആരോ ആരോ ആരാമഭൂമിയില്‍
ആദ്യത്തെ കനിതേടി വന്നവനാരോ (2)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
aaro aaro aaraamabhoomiyil