ആദ്യരാവിൽ ആതിരരാവിൽ
ആദ്യരാവില്‍.. ആതിരരാവില്‍
നീയും ഞാനും വള്ളിക്കുടിലിലെ കല്യാണമഞ്ചത്തില്‍
കെട്ടിപ്പിടിച്ചുറങ്ങും കെട്ടിപ്പിടിച്ചുറങ്ങും
(ആദ്യരാവില്‍...)
താരകള്‍ കണ്ണുകള്‍ ചിമ്മും
താമരപ്പൂക്കള്‍ മയങ്ങും (2)
പിന്നെ..
സ്വപ്നങ്ങളാത്മാവില്‍ മധുമാരി പെയ്യുമ്പോള്‍
എല്ലാം മറന്നു നാമൊന്നാകും
എല്ലാം മറന്നു നാമൊന്നാകും
(ആദ്യരാവില്‍...)
മാനസമലര്‍ വിരിയും മലരില്‍ തേന്‍ നിറയും (2)
മാരന്റെ വില്ലിലെ പൂവമ്പെല്ലാം
ഓരോന്നായ് ഓരോന്നായ്
തീര്‍ന്നു പോകും - തീര്‍ന്നു പോകും
(ആദ്യരാവില്‍....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
adya ravil athira ravil
Additional Info
ഗാനശാഖ: