ജാനാ റീപ്രൈസ്‌

മയിലാളെ...അഴകാലെ..
മയിലാളെ..അഴകാലെ..
കണ്ണും പൂട്ടിയിരുന്നു നെഞ്ചില്‍
കാതില്‍ മെല്ലെ ചൊല്ലാനുള്ളില്‍ പോരാമോ
നീ പൂവാകെ...
കണ്ണും പൂട്ടിയിരുന്നു നെഞ്ചില്‍
കണ്ണില്‍ കണ്ണില്‍ കാണാനുള്ളില്‍
പോരാമോ..നീ മനസ്സാലെ
നിറയാതെ നിറയുന്നെ..
അഴകേറും..മഴനൂലെ
സഖി നിന്നെ തിരയുന്നു ഞാൻ..ഇനിയും

ജാനാ മേരി ജാനാ...
തു മേരി ജാനാ...
അഴകാലെ മയിലാളെ
ജാനാ മേരി ജാനാ...
തു മേരി ജാനാ....
അഴകാലെ..മയിലാളെ...

കാതോരം പാടാന്‍ വായോ
നെഞ്ചോരം ചൂടാന്‍ വായോ
പൂവേ...നീ വാടാതെ കൂടെ...
നാളേറെ കാണാതുള്ളാല്‍
രാപ്പാടി ചിന്തും മൂളി
ഞാനോ..ഈ വാതോരം ...
പാഴിരുള്‍ മായുന്നിതാ
നാഴിതൾ ചോക്കുന്നിതാ...
എന്‍ ഉയിരിന്‍ ഉയിരാല്‍
പതിയെ നിറയാന്‍....
മനമാകെ നനയുന്നിതാ
പ്രണയം..നിറയാതെ നിറയുന്നെ
അഴകേറും മഴനൂലെ
സഖി നിന്നെ തിരയുന്നു ഞാൻ ഇനിയും

ജാനാ മേരി ജാനാ
തു മേരി ജാനാ....
അഴകാലെ  മയിലാളെ
ജാനാ മേരി ജാനാ
തു മേരി ജാനാ....
അഴകാലെ മയിലാളെ....

Cappuccino Malayalam Movie | Janah Song Reprise | Lyric Video | Hesham Abdul Wahab | Official