കാതോർത്തു

നീ...നീ
പോയ രാവിൻറെ കണ്ണുനീരാണു നീ  
ഏതോ പൂവിൻ തുമ്പിൽ കണ്ടു മൂകമായ്  
മാഞ്ഞേ പോയി നീ കാറ്റിൻ തേരിൽ
രാവിരുളിനലയിലാടിയാടി നീ..   
കാതോർത്തൂ..ഞാൻ നിന്നു..
കാതോർത്തൂ..ഞാൻ നിന്നു..
ഓ ...ഓ ..നാനാ...
 
എന്നിൽ...പൂക്കില്ലേ
ഒരുനാൾ മലരായ് തളിരായ് മധുവായ്
ഇനി നീ...
ഒരോ ജന്മം തോറും തേടി നിന്നെ
നിഴലേ..മായാദീപമായ്..
കനവുകളിതുവഴി വിതറിയ പ്രണയമേ
പാടാനോർക്കെ കാലം തീർന്നു
പാടാതെങ്ങോ വീണു ഞാൻ..  
കാതരേ...കാണുവാൻ  
ഒടുവിലീ ആശ..എരിയുമീ ആശ പടരുമീ ആശ
നീ...നീ..

പോയ രാവിൻറെ കണ്ണുനീരാണു നീ  
ഏതോ പൂവിൻ തുമ്പിൽ കണ്ടു മൂകമായ്  
മാഞ്ഞേ പോയി നീ കാറ്റിൻ തേരിൽ
രാവിരുളിനലയിലാടിയാടി നീ..   
കാതോർത്തൂ..ഞാൻ നിന്നു..
കാതോർത്തൂ..നീ ..വന്നു.. 

Cappuccino Malayalam Movie | Audio songs Jukebox | Hesham Abdul Wahab | Official