കനലുകളാടിയ
കനലുകളാടിയ കണ്ണിലിന്നൊരു കിന്നാരം പുതു കിന്നാരം
ഇരു കാതോരം പെണ്ണിന്‍ കിങ്ങിണി കെട്ടിയ പാദസരം
കനവുകളായിരമുള്ള പെണ്ണിനു സമ്മാനം ഇതു സമ്മാനം
ഇനിയെന്നെന്നും മുല്ലപ്പൂക്കളൊരുക്കിയ നല്ല രഥം
അഴകിന്‍ പൂഴവിരിയേ ഒഴുകി അരികില്‍
മധുവും വിധുവും മനസ്സിന്‍ തളിരില്‍
(കനലുകളാടിയ ..)
എരിവോ തീരാനെന്‍ ചേരും മധുരം പോലെ
എന്നോടെന്തേയിഷ്ടം കൂടി പെണ്ണേ നീ
എരിയും വേനല്‍ ചൂടില്‍ ഉള്ളം ഉരുകും നാളിൽ
മാരിനാദം നീയേ ഞാനൊന്നറിയാതെ
ഹേയ് ഇളം തെന്നല്‍ പുണരും ചേലു നീ
ഒ ഓ മുളം തണ്ടില്‍ നിറയും പാട്ടു നീ
ഓ പകലാറുമ്പോള്‍ വഴിനീളെ നീ മിഴി പാകുന്നോ
തൂവല്‍ കൂടുമൊരുക്കിയിരുന്നവളേ
കനവുകളായിരമുള്ള പെണ്ണിനു സമ്മാനം ആഹാ ഇതു സമ്മാനം ഓഹോ
ഇനിയെന്നെന്നും മുല്ലപ്പൂക്കളൊരുക്കിയ നല്ല രഥം
ഇലയും മഞ്ഞും പോലെ കാറ്റും മുകിലും പോലെ
മണ്ണില്‍ മൌനം വാഴും നേരം നാമൊന്നായ്
കവിളും ചുണ്ടും പോലെ കണ്ണും കണിയും പോലെ
ചേരാനേതോ മോഹം മെല്ലെ കൊഞ്ചുന്നോ
ഹേയ് കടക്കണ്ണില്‍ നിലവായ് മിന്നിനീ
ഹേ ഹേയ് ഒരുക്കുന്നോ മലരിൻ ചില്ല മേല്‍
കുളിരും ചൂടി കണികാണാതെ മൊഴി മീട്ടാതെ
ഇന്നെന്‍ കൂടു തുറന്നു വരുന്നവനെ... ഹോയ്
(കനലുകളാടിയ..)