കണ്ണിൻ വാതിൽ
കണ്ണിൻ വാതിൽ ചാരാതെ
കണ്ണാ നിന്നെ കണ്ടോട്ടെ
എണ്ണാതോരോ മുത്തം ഞാൻ
തന്നോട്ടെ ആരാരോ ആരാരോ
ആരിരോ ആരിരാരോ
ഇടനെഞ്ചുരുകും ചൂടു പറ്റി കൈയ്യൊരുക്കും തൊട്ടിലിന്മേൽ
കൺമണിയേ കണ്ണടച്ച് നീയുറങ്ങ്
ആരാരോ ആരാരോ ആരിരോ ആരിരാരോ
തളിരിൻ മെയ്യിൽ തഴുകാനെന്നും
പനിനീരോ നദിയായി
അരയിൽ മിന്നും ചരടായ് മാറാൻ
തിരയും മെല്ലെ വരവായ്
ഓളം തുള്ളീ മെല്ലേ പാടി കാളിന്ദീ
ഓമൽ ചുണ്ടിൽ ചേരാൻ പുഞ്ചിരി പാലാഴി
ഈ നാളിൽ നിന്നെ താലോലിച്ചെൻ മൌനം പോലും താരാട്ടാകുന്നേ
ആരാരോ ആരാരോ ആരിരോ ആരിരാരോ...........
(കണ്ണിൻ........)
അരയാൽ കൊമ്പിൽ കുഴലൊന്നൂതി
ചിരി തൂകി പതിവായ് നീ
മനസ്സോ നീട്ടും മയിൽ പീലി അണിയുന്നേ മുടിയിൽ ഞാൻ
എന്നും തെന്നൽ നിന്നെ ഊഞ്ഞാലാട്ടുന്നേ
മണ്ണും വിണ്ണൂം ഞാൻ കൂടെയാടുന്നേ
വെൺ തിങ്കൾ പോലും വിണ്ണിൽ വന്നീ വെണ്ണക്കിണ്ണം മുന്നിൽ നീട്ടുന്നേ
ആരാരോ ആരാരോ ആരിരോ ആരിരാരോ..........
(കണ്ണിൻ........)