ഈ രാവിൽ

ഈ രാവിൽ വീഞ്ഞും നീയും....
ഈ മാറിൽ തീയ്യും നീയും.....
നന്ദകേളിയിലോ പിളരും ഞരമ്പുകളേ....
രാസലീലകളാടി വന്നൊരു കാമവല്ലികളേ....
ചോര കൊണ്ടൊരു ചുംബനക്കുറിയേറ്റ് വാങ്ങിയ ദേവനിന്നൊരു നെഞ്ചിൽ താളം തെറ്റുമ്പോൾ......

ഈ രാവിൽ വീഞ്ഞും നീയും........
ഈ മാറിൽ തീയ്യും നീയും.........

നിൻ ചന്തമോ മുകുളമായ് വിരിയേ.....
എൻ ചിന്തയിൽ തിരകളോ നിറയേ.....
തണുപ്പിന്റെ തീരങ്ങളിൽ കിതയ്ക്കുന്ന കാറ്റാണ് നീ....
തേനുള്ള കുംഭങ്ങളെ മെരുക്കുന്ന വണ്ടാണ് നീ.....

നന്ദകേളിയിലോ പിളരും ഞരമ്പുകളേ....
രാസലീലകളാടി വന്നൊരു കാമവല്ലികളേ....
ചോര കൊണ്ടൊരു ചുംബനക്കുറിയേറ്റ് വാങ്ങിയ ദേവനിന്നൊരു നെഞ്ചിൽ താളം തെറ്റുമ്പോൾ......

ഈ രാവിൽ വീഞ്ഞും നീയും.......
ഈ മാറിൽ തീയ്യും നീയും......

നിൻ ഗന്ധമെൻ സിരകളെ പതിയേ.....
എൻ യൗവ്വനം ലഹരിയായ് അരികേ....
ഇരുട്ടിന്റെ പാളങ്ങളിൽ കൊതിയ്ക്കുന്ന തീവണ്ടി നീ....
നീളുന്ന യാമങ്ങളിൽ കരുത്തിൻ കിനാവള്ളി നീ.....

നന്ദകേളിയിലോ പിളരും ഞരമ്പുകളേ....
രാസലീലകളാടി വന്നൊരു കാമവല്ലികളേ....
ചോര കൊണ്ടൊരു ചുംബനക്കുറിയേറ്റ് വാങ്ങിയ ദേവനിന്നൊരു നെഞ്ചിൽ താളം തെറ്റുമ്പോൾ......

ഈ രാവിൽ വീഞ്ഞും നീയും.......
ഈ മാറിൽ തീയ്യും നീയും........

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Ee raavil

Additional Info

Year: 
2008

അനുബന്ധവർത്തമാനം