നിര്‍ദ്ദയലോകം നിനക്കു സമ്മാനിച്ച

നിര്‍ദ്ദയലോകം നിനക്കു സമ്മാനിച്ച
മുള്‍ക്കിരീടം ചാര്‍ത്തി യാത്രയായ് നീ
കൂടപ്പിറപ്പുകള്‍ കൂട്ടിനു വന്നില്ല
കൂറുള്ളൊരു മിണ്ടാപ്രാണി മാത്രം

സ്നേഹവും നന്ദിയും പാടിപ്പുകഴ്ത്തുവോര്‍
ദാഹനീര്‍ നല്‍കുവാന്‍ വന്നതില്ല
പുണ്യവതി നിന്റെയാത്മാവനശ്വര -
സുന്ദരശാന്തിയെപ്പുല്‍കിടട്ടെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nirdaya lokam

Additional Info

Year: 
1968

അനുബന്ധവർത്തമാനം