ആതിരരാവിലെ അമ്പിളിയോ

ആതിരരാവിലെ അമ്പിളിയോ - എൻ
താമരക്കൂട്ടിലേ പൈങ്കിളിയോ 
നിൻ വിരൽ മെല്ലേ തഴുകിടുമ്പോൾ
ഒന്നിനി പാടുന്ന വീണയല്ലോ
ആതിരരാവിലെ അമ്പിളിയോ - എൻ
താമരക്കൂട്ടിലേ പൈങ്കിളിയോ 

പൊട്ടിച്ചിരിച്ചതു കൈവളയോ 
പൊട്ടിവിരിയും കിനാവുകളോ 
നീ തരും പൊന്നിൻ ചിലമ്പു ചാർത്താൻ
ഓടിവന്നെത്തുമെൻ മോഹമല്ലോ
ആതിരരാവിലെ അമ്പിളിയോ - എൻ
താമരക്കൂട്ടിലേ പൈങ്കിളിയോ 

നീലാഞ്ജനക്കുളുർ ചോലയിലെ
നീരലയോ മുടിപ്പൂഞ്ചുരുളോ
നീ തരും താഴമ്പൂ ചൂടി നില്ക്കാൻ
പീലി നിവർത്തുമെൻ മോഹമല്ലോ 
ആതിരരാവിലെ അമ്പിളിയോ - എൻ
താമരക്കൂട്ടിലേ പൈങ്കിളിയോ 

പൊൻപനീർ ചുണ്ടിലേ പുഞ്ചിരിയോ 
എന്തിതു മുന്തിരി തേൻകണിയോ
ചന്ദനത്തെന്നലോ ചന്ദ്രികയോ 
നിൻ കരം പുൽകിയ പൊൽകുളിരോ
ആതിരരാവിലെ അമ്പിളിയോ -എൻ
താമര കൂട്ടിലേ പൈങ്കിളിയോ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aathira Raavile

Additional Info