കന്യാനന്ദന

കന്യാനന്ദനാ - നിന്‍ തിരുനാമമാണെന്‍ 
മനസ്പന്ദനമെന്നും
കണ്ണീര്‍ കണികകള്‍ കോര്‍ത്തതാണെന്‍ വിര-
ലെണ്ണുമീ ജപമണിമാലാ 
കന്യാനന്ദനാ- നിന്‍ തിരുനാമമാണെന്‍ 
മനസ്പന്ദനമെന്നും

ചെന്നിണമാര്‍ന്ന നിന്‍ നഗ്നപാദങ്ങളാല്‍
സിന്ദൂര പുഷ്പങ്ങള്‍ ചാര്‍ത്തി (2)
പണ്ടു കുരിശു ചുമന്നു നീ പോയൊരാ-
നിന്‍ വഴി തേടിയണഞ്ഞൂ - ഞാന്‍
നിന്‍ വഴി തേടിയലഞ്ഞു 
കന്യാനന്ദനാ- നിന്‍ തിരുനാമമാണെന്‍ 
മനസ്പന്ദനമെന്നും

മാറ്റുക മുന്നില്‍ നിന്നീ പാനപാത്രം
എന്നാര്‍ത്തനായ് നീ അരുളീലേ (2)
പണ്ടാര്‍ത്തനായ് നീ അരുളീലേ 
ഇന്നതേ വാക്കുകള്‍ ദേവാ നിന്‍ മുന്‍പാകെ
വന്നിവള്‍ പ്രാര്‍ത്ഥിക്കയല്ലോ - ദേവാ
പിന്നെയും പ്രാര്‍ത്ഥിക്കയല്ലോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanya Nandhana

Additional Info