അഗ്നികിരീടമണിഞ്ഞവളേ

അഗ്നി കിരീടമണിഞ്ഞവളേ
അഞ്ജന മിഴികൾ നിറഞ്ഞവളേ
ചുറ്റും പരിമള ധൂപം പരത്തി നീ
കത്തും ചന്ദനത്തിരി പോലെ (2)
(അഗ്നി)

മൂവുരു തള്ളി പറഞ്ഞു നിന്നെ
മൂടു പടങ്ങളണിഞ്ഞ ലോകം
മുഖമ്മൂടികൾക്കുള്ളിലൊളിച്ച ലോകം
മൂക ദു:ഖത്തിന്റെ മുത്തുമായ്‌
മൂവന്തിയെ പോലെരിഞ്ഞടങ്ങും (2)
(അഗ്നി)

കണ്ണുനീർ പാടത്തിൻ പാഴ്‌വരമ്പിൽ
കണ്മണി നീയാരെ കാത്തു നിന്നു
നിറകണ്ണുമായ്‌ ആരെ നീ കാത്തു നിന്നു
ആരും മുകരാതെ നീ ചിരിച്ചു
ആരാരും കാണാതെ നീ കരഞ്ഞു
മിഴി തോരാതെ തോരാതെ നീ കരഞ്ഞു
(അഗ്നി)

Adhyapika | Agnikireedamaninjavale song