മനസ്സിനുള്ളിലെ മയില്പീലി

രാജകുമാരീ.... 
മനസ്സിനുള്ളിലെ മയില്പീലി മഞ്ചത്തിൽ
മയങ്ങും രാജകുമാരി (2) - എൻ
മധുര സ്വപ്നകുമാരി - ഉണരൂ നീ ഉണരൂ

നിന്നെ കാണാനോടിവരുന്നൂ
നിൻ പ്രിയരാജകുമാരൻ (2)
ആഹാ നിൻ പ്രിയരാജകുമാരൻ
നിന്നെയുമരികിൽ ഇരുത്തിക്കൊണ്ടൊരു
സ്വർണ്ണരഥത്തിൽ പോകും - അവനൊരു
സ്വർണ്ണരഥത്തിൽ പോകും  
മനസ്സിനുള്ളിലെ മയില്പീലി മഞ്ചത്തിൽ
മയങ്ങും രാജകുമാരി

ആശകൾ നിന്നുടെ ആശകളെല്ലാം
ഓശാനപ്പൂ ചൂടീ (2) - ആഹാ ഓശാനപ്പൂ ചൂടീ
നിൻ തിരുമുൻപിൽ നൃത്തം വയ്ക്കും
പുണ്യമുഹൂർത്തം വന്നു - ഇന്നാ
പുണ്യമുഹൂർത്തം വന്നൂ 
മനസ്സിനുള്ളിലെ മയില്പീലി മഞ്ചത്തിൽ
മയങ്ങും രാജകുമാരി - എൻ
മധുര സ്വപ്നകുമാരി - ഉണരൂ നീ ഉണരൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manassinullile

Additional Info

അനുബന്ധവർത്തമാനം