മാവു പൂത്തു മാതളം പൂത്തു
മാവുപൂത്തു മാതളം പൂത്തു
മാനത്തെ മാമരം പൂത്തു
മനസ്സിലെന്നും പൂത്തു നിൽക്കും
പൂവിന്റെ പേരെന്ത് പേരെന്ത്
മാവു പൂത്തത് - മാമ്പൂ
മാതളം പൂത്തത് - മാതളപ്പൂ
മാനത്തു പൂത്തത് - നക്ഷത്രം
മനസ്സിൽ പൂത്തത് - സ്നേഹം
സ്നേഹം - സ്നേഹം - സ്നേഹം
(മാവു...)
താഴെക്കാട്ടിൽ - താഴമ്പൂ
താഴത്തെയാറ്റിൽ - താമരപ്പൂ
താഴെക്കാട്ടിൽ താഴമ്പൂ
താഴത്തെയാറ്റിൽ താമരപ്പൂ
മുറ്റത്തെ വള്ളിയിൽ - മുല്ലപ്പൂ
മനസ്സു നിറയെ - സ്നേഹം
സ്നേഹം - സ്നേഹം - സ്നേഹം
ആരും തേടും പൂവേത്
ആയിരമിതളുള്ള പൂവേത്
ആത്മാവിൽ വിരിയും പൂവേത്
ഭൂമിയിൽ വാടാത്ത പൂവേത്
സ്നേഹം - സ്നേഹം - സ്നേഹം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Maavu Poothu
Additional Info
ഗാനശാഖ: