കസവണിയും

ആ ..ആ ..
കസവണിയും കനവുകളാൽ
കവിതകളെഴുതിയ കരളിതളിൽ
അരികെ വരും പുതുമഴതൻ...
കുളിരണിഞ്ഞലിയണ നിമിഷമിതിൽ

കരിമുകിലിൻ വഴിയരികിൽ..
തുടുനിറ മഴവിൽ വിടരുകയായ്
പതിവുകളും പുതുമകളായ്...
മനസ്സിലെ മുഖമൊരു പനിമതിയായ്

കസവണിയും കനവുകളാൽ
കവിതകളെഴുതിയ കരളിതളിൽ
നി സ ഗ സ മാ.. പ മ പ.. ഗാ രീ
സാ നി പ മ ഗ പ മ ഗ രീ..

ഇന്നലെയോളം കണ്ടതിലൊന്നും
നെഞ്ചറിയാത്തൊരു സുഖം..
പെയ്തുവോ.. മലർ മാരിയായ്
മൂകമായെൻ ഉള്ളിലേ
ഒരു വെള്ളിത്തിങ്കൾ കള്ളക്കണ്ണാൽ
എന്നെ തേടുന്നേ..  

പരിഭവം ചിരികളായ്
ഇരുളുകൾ പുലരിയായ്
ഉയിരിലെ സ്വരമെഴും
അരുവിയിൽ കുളിരിടും..
നിനവ് പോൽ മൊഴിയവേ മധുരമീ പ്രണയമേ

കരിമുകിലിൻ വഴിയരികിൽ
തുടുനിറ മഴവിൽ വിടരുകയായ്
പതിവുകളും പുതുമകളായ്
മനസ്സിലെ മുഖമൊരു പനിമതിയായ്
തരരാ തരരാ..തരരാ തരരാ..തരരാ തരരാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kasavaniyum

Additional Info

Year: 
2017