തനിയേ തനിയേ

തനിയേ തനിയേ തോന്നും വഴിയേ
മാനം നോക്കി പോകയായി
പടിഞ്ഞാട്ടു നിന്നും കിഴക്കോട്ടു പായും
പൊടിക്കാറ്റ് പോലെ പോകയായ്

ലാക്കും തെറ്റി ചരടും പൊട്ടി ചുമ്മാതാണീ ജീവിതം
ശുനകൻ പോലും വിലവയ്ക്കാതെ
തനിയെ ആയിപ്പോയി വെറുതേ..
ഇത് തുടക്കം..
ഇനി നടുക്കം ..
ഓരോന്നോരോന്നായി
പണി എത്തും പിന്നാലേ...

മോങ്ങാനായോൻ മോങ്ങും നേരും
തേങ്ങാ വീഴും പോലെ നിന്നിൽ
ഒരൊന്നായിട്ടാപത്തെത്തുന്നേ..ഹോ...  
മിന്നൽ വെട്ടി കത്തും മെയ്യിൽ
ചന്നം പിന്നം കൊത്താനായി
വെല്ലിക്കെട്ടൻ പാമ്പിങ്ങെത്തുന്നേ..ഹോ..

ഇത് തുടക്കം...
ഇനി നടുക്കം..
ഓരോന്നോരോന്നായി
പണി എത്തും പിന്നാലേ...

തനിയേ തനിയേ തോന്നും വഴിയേ
മാനം നോക്കി പോകയായ്..  
പടിഞ്ഞാട്ടു നിന്നും കിഴക്കോട്ടു പായും
പൊടിക്കാറ്റ് പോലെ പോകയായ്..

തത്തം തത്തി തത്തി
നീങ്ങും എങ്ങെങ്ങാണോ
ഇഷ്ടം കിട്ടാതാണോ പറ്റാതാണോ
നീ തേടുന്ന...
ആ ....
ഇത് തുടക്കം..
ഇനി നടുക്കം...
ഓരോന്നോരോന്നായി
പണി എത്തും പിന്നാലേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thaniye thaniye

Additional Info

Year: 
2017