എന്താണ് മോനെ

എന്താണ് മോനെ ഏതാണ് കഥയിത്
നാടാകെ ഓടി തോക്കുന്ന കളികളിൽ
ഞാൻ ആര് ഞാൻ ഏത് ഞാൻ എന്ത് ഞാൻ എന്ന്
നട്ടം തിരിഞ്ഞാൽ...

കാണാത്ത ലോകം കണ്മുന്നിൽ തെളിയണ്‌
കണ്ണാടി പോലും കള്ളങ്ങൾ പറയണ്
ഞാൻ ആര് ഞാൻ ഏത് ഞാൻ എന്ത് ഞാൻ എന്ന്
തട്ടി തടഞ്ഞ്..
തലമുകളിൽ തിരിയുകയായ്
ഈ ഭൂമിയാകുന്ന ഗോളം
ഒരു മലയായ് പെരുകുകയായ്
ഗതികേടിനു അറ്റങ്ങൾ

തെരിവിതിലെ വഴി പറയൂ
ഇനി എന്റെ രാജ്യത്തു ചെല്ലാൻ
അടവുകളോ തുടരുകയായ് ഇതാ

ഇല്ലത്തൊന്നും പോണില്ലേ
അമ്മാത്തൊട്ടോ എത്തില്ലേ
അതിനിടെ ഇതാ ഒരു പണി തരും
ചതിയുടെ കറക്കങ്ങൾ (2)

തന്നത്താനെ മറന്നീല്ലേ
എല്ലാം താനേ കൊഴിഞ്ഞില്ലേ
തുണ വരും അവൾ വരം അരുളുമോ
കടലിതു കടക്കാനായ്..

നിലത്തെത്താതെ പറന്നെത്താതെ
ഇടം കിട്ടാതെ പാറുന്ന പോലെ
കൊടും കാറ്റത്തു പെടും നേരത്തു
പിടഞ്ഞീടുന്ന പാവം ഞാനേ (2)
(വ്യക്തമാകാത്ത വരികൾ)
(എന്താണ് മോനെ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Enthanu mone