ഇളമെയ്

ഇളമെയ് തളിരായ് പുതുവെൺ ചിരിയായ് ഇതാ ..
ഇനിയീ ചിറകിൽ അണയാം...
ഞാനോ നിൻ തൂവലായ്..
ഇറുകെ... പുണരും കനിവിൽ കുളിരായ്
സ്വയം ...
ഇനി നിൻ.. തണലിൽ അണയാം
കുഞ്ഞോമൽ പ്രാവായി  ഞാൻ..
വെണ്ണീർ മൂടുമെൻ കനലാം ഓർമ്മയിൽ
തിരയുന്നെന്നെ നിന്നിൽ ഞാൻ...
വെണ്ണീർ മൂടുമെൻ കനലാം ഓർമ്മയിൽ
തിരയുന്നെന്നെ നിന്നിൽ ഞാൻ...
ഓ ..ഓ.. ഓ...

അറിയുന്നു ഞാനീ.. വെയിലും നിലാവും
അരികേ.. നിൻ മിഴിയേ...
സഖീ.. പകലോ..
ഇരവാകവേ മണ്ണിൽ
ഒരു വെൺ വഴി തേടി ഞാൻ
കനവിൻ തിരിതേടി ഞാൻ
പുതു വെൺ മണലായ്‌..
പുതു നാമ്പായി ഇനി ഞാൻ
പിരിയാ നിഴലായ് പിറകേ ഒഴുകാം..

പുതിയൊരു വാനം മേലെ വന്നുവോ
പുതിയൊരു സൂര്യൻ ഉണർന്നിന്നിതാ
പുതു വഴി തേടി ഓരോ രൂപമായ്
ഓരോ കോണിൽ അണഞ്ഞു മുകിലായ്
ഇനി ഇവിടെ തുടങ്ങാം യാത്ര ഞാൻ
ഏകമായ് ഓടും മേഘമായ്...

Adventures Of Omanakuttan | Asif Ali, Bhavana | All Songs Juke Box |Official |