വാർമിന്നൽ

നിലാ.. നിലാവു പെയ്യുമീ..
കിനാവുപോലെ നീ.. വരുന്നു മുന്നിൽ
വിരൽ തലോടും ഓർമ്മയിൽ..
തുളുമ്പി എൻ മനം...
ഇതാദ്യമായി...
പടർന്നിടുന്ന തീയ് പോലെ മെയ്യാകേ
നുണഞ്ഞലിഞ്ഞ തേന് പോലെ ഉള്ളാകെ...
പുണർന്നമർന്ന മഞ്ഞുപോലെ നെഞ്ചാകേ
ചേരുന്നു നീ താനേ...
വാർമിന്നൽ കണ്ണു ചിമ്മിടും താരമായ് നീ..
ഓരോ.. രാക്കിനാവിലും വന്നണഞ്ഞു..
കൊഞ്ചും...
വാക്കിലൂടെയോ ഞാനറിഞ്ഞു...
തോഴീ നിന്നെ...

വേറൊരീണം.. തേടി എന്നിൽ
വന്നു പല്ലവി നീ...
എന്നിലാരോ തന്ത്രി മീട്ടീ...  
നിന്നിൽ ചേർന്നു പാടാൻ...ആ ..ആ
ഈറൻ തേൻ കുടം നീ..
നിലാ പെയ്ത രാവിൽ വന്നെൻ മുന്നിലൂടെ..
ഏതോ പൊയ്‌മുഖത്തിൻ...  
നിഴൽ ചൂടി ഞാനും..
നിന്നു മെല്ലെ.. മെല്ലെ...
വാർമിന്നൽ കണ്ണു ചിമ്മിടും താരമായ് നീ..
ഓരോ.. രാക്കിനാവിലും വന്നണഞ്ഞു..
കൊഞ്ചും...
വാക്കിലൂടെയോ ഞാനറിഞ്ഞു...
തോഴീ നിന്നെ...

നിന്റെ കാലിൽ.. വെള്ളി നൂലിൽ..
ചിന്നും മുത്തു പോലെ..
ഒന്ന് മാറാം.. നിന്റെ ചോടിൽ
എന്നും താളമേകാം...
നേരിൻ തൂവെളിച്ചം..
വരും നാളിൽ ഒന്നിൽ..
എങ്ങോ മാഞ്ഞിടല്ലേ...
നോവിൻ.. തൂവലേകി..
പകൽ വാനിലൂടെ ദൂരെ.. പാറിടല്ലേ..

വാർമിന്നൽ കണ്ണു ചിമ്മിടും താരമായ് നീ..
ഓരോ.. രാക്കിനാവിലും വന്നണഞ്ഞു..
കൊഞ്ചും...
വാക്കിലൂടെയോ ഞാനറിഞ്ഞു...
തോഴീ നിന്നെ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Varminnal

Additional Info

Year: 
2017