ഗുരുവായൂരമ്പല നടയിൽ

ഗുരുവായൂരമ്പല നടയിൽ
ഒരു ദിവസം ഞാൻ പോകും
ഗോപുര വാതിൽ തുറക്കും - ഞാൻ
ഗോപകുമാരനെ കാണും
(ഗുരുവായൂരമ്പല..)

ഓമൽച്ചൊടികൾ ചുംബിക്കും
ഓടക്കുഴൽ ഞാൻ ചോദിക്കും (2)
മാനസകലികയിലമൃതം പകരും
വേണു നാദം കേൾക്കും - ശ്രീകൃഷ്ണ
വേണു നാദം കേൾക്കും 
(ഗുരുവായൂരമ്പല..)

രാഗമരാളങ്ങളൊഴുകി വരും
രാവൊരു യമുനാ നദിയാകും (2)
നീലക്കടമ്പുകൾ താനേ പൂക്കും
താലവൃന്ദം വീശും- പൂന്തെന്നൽ
താലവൃന്ദം വീശും 
(ഗുരുവായൂരമ്പല..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Guruvayoorambala nadayil

Additional Info