ഒന്നാനാം കുളക്കടവിൽ
ഒന്നാനാം കുളക്കടവിൽ ഒരായിരം കന്യമാര്
ഒരായിരം കന്യമാർക്ക് ഒന്നല്ലോ കണ്ണനുണ്ണി
(ഒന്നാനാം..)
നീരാടും കടവിൽ വന്നു നീലപ്പൂം കണ്ണെറിഞ്ഞു
കോലപ്പൂങ്കുഴലൂതും കോടക്കാർവർണ്ണനുണ്ണി
കണ്ണന്റെ തിരുമുടിയിൽ ഒന്നല്ലോ പൂം പീലി
ആ പീലി നുള്ളാൻ ആരാരോ വരുവതാരോ
ഞാൻ പോരാം ഞാൻ പോരാം
അമ്പാടിപ്പൂങ്കുയിലെ
(ഒന്നാനാം..)
പൂരാട പൂവിറുത്ത് പുരികം കൊണ്ടു വിൽകുലച്ചു
ഒരായിരം അമ്പെയ്യും കായാമ്പൂവർണ്ണനുണ്ണി
കണ്ണന്റെ തിരുമാറിൽ ഒന്നല്ലോ പുളകമാല
ആ മാല ചൂടാൻ ആരാരോ വരുവതാരോ
ഞാൻ പോരാം ഞാൻ പോരാം
അമ്പാടിപ്പൂങ്കുയിലെ
(ഒന്നാനാം..)
പൂഞ്ചേല കരയില്‍ വെച്ച് പുഴയിലവര്‍ മുങ്ങുമ്പോള്‍
ആ ചേല വാരിക്കൊണ്ടോടുന്ന കണ്ണനുണ്ണി
കണ്ണന്റെ ചെഞ്ചൊടിയില്‍ ഒന്നല്ലോ തേന്മലര്
ആതേനുണ്ണാന്‍ ആരാരോ വരുവതാരോ
ഞാൻ പോരാം ഞാൻ പോരാം
അമ്പാടിപ്പൂങ്കുയിലെ
(ഒന്നാനാം..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Onnaanam kulakkadavil
Additional Info
ഗാനശാഖ: