യാമിനി യാമിനി കാമദേവന്റെ

യാമിനീ - യാമിനീ
യാമിനീ യാമിനീ
കാമദേവന്റെ പ്രിയ കാമിനീ 
ഓ...ഓ..ഓ..
(യാമിനീ..)

നിന്‍ കണ്‍പീലികള്‍ ചലിക്കുമ്പോള്‍
സങ്കല്പലതകള്‍ തളിരണിയുന്നു
അന്തരംഗത്തിലെ ഏകാന്ത മൗനമൊര-
ഷ്ടപദീ ഗാനമായ് തീരുന്നു
അജ്ഞാത കാമുകനെ തേടുന്നൂ - ഞാന്‍
അജ്ഞാത കാമുകനെ തേടുന്നൂ
ഓ..ഓ..ഓ..
(യാമിനീ..)
 
നിന്‍ തൃക്കൈവിരല്‍ തഴുകുമ്പോള്‍
ജന്മാന്തരങ്ങള്‍ ചിറകണിയുന്നു
ഇന്ദ്രിയാതീതമാം  ഏതോ വികാരമൊ-
രിന്ദുമതീ പുഷ്പമായ് വിരിയുന്നു
അജ്ഞാത നായകനെ തേടുന്നു - ഞാന്‍
അജ്ഞാത നായകനെ തേടുന്നൂ 
ഓ..ഓ..ഓ..
(യാമിനീ..)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Yaminee yaminee

Additional Info