ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ

ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ
ചന്ദനം പൂക്കുന്ന ദിക്കിൽ
തൃത്താപ്പൂവിനു മുത്തം കൊടുക്കുന്നു
തൃക്കാർത്തിക രാത്രി
(ചന്ദ്രൻ..)

നിറപറതൻ മുൻപിൽ
നിലവിളക്കിൻ മുൻപിൽ
നെറ്റിയിൽ ഇലക്കുറി തൊട്ടവളേ -നിന്നെ 
മറ്റൊരു തൊടുകുറി ചാർത്തിക്കും..
(ചന്ദ്രൻ..)

തൊടുകുറി ചാർത്തിയിട്ടെന്തു ചെയ്യും
മുടിയിൽ പുതിയൊരു പൂ തിരുകും
പൂവണിയിച്ചിട്ടെന്തു ചെയ്യും
പുഞ്ചിരി മുത്തു കവർന്നെടുക്കും
മുത്തു കവർന്നിട്ടെന്തു ചെയ്യും
മുദ്ര മോതിരം തീർപ്പിയ്ക്കും
മോതിരം തീർത്തിട്ടെന്തു ചെയ്യും
മോഹിച്ച പെണ്ണിന്റെ വിരലിലിടും
(ചന്ദ്രൻ..)

.

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
chandranudikkunna dikkil

Additional Info

അനുബന്ധവർത്തമാനം