കദളീവനങ്ങൾക്കരികിലല്ലോ

കദളീവനങ്ങള്‍ക്കരികിലല്ലോ
കടത്തനാടന്‍ കളരി - കടത്തനാടന്‍ കളരി
കളരിമുറ്റം വരെ പോയിവരാമോ
കളമൊഴിയേ കിളിയേ - കളമൊഴിയേ കിളിയേ
(കദളീ...)

തളിരിട്ടുനില്‍ക്കും തൈമാവിന്‍ കൊമ്പില്‍
താണിരുന്നാടുമ്പോള്‍
തട്ടും കാണാം പയറ്റും കാണാം
തച്ചോളിയോതിരമടുത്തുകാണാം
(കദളീ...)

കുന്നത്തുചന്ദ്രനുദിച്ച പോലേ
ചന്ദനക്കാതല്‍ കടഞ്ഞപോലേ
കളരിയിലുള്ളൊരു കാമസ്വരൂപനീ
കുറിയോല കൊണ്ടക്കൊടുക്കാമോ

നറുനെയ്‌വിളക്കുകള്‍ പടുതിരികത്തും 
നാലുകെട്ടിന്നുള്ളില്‍
കണ്ണീരോടേ കാത്തിരുന്നീടുമീ
കന്യതന്‍ ദു:ഖമൊന്നറിയിക്കാമോ
(കദളീ...)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Kadhalee vanangalkkarikilallo

Additional Info

അനുബന്ധവർത്തമാനം