കുമ്പളം നട്ടു കിളിച്ചതു വെള്ളരി
കുമ്പളം നട്ടു - കിളിച്ചതു വെള്ളരി
പൂത്തതും കാച്ചതും കൂവളയ്ക്കാ
കുമ്പളം നട്ടു - കിളിച്ചതു വെള്ളരി
പൂത്തതും കാച്ചതും കൂവളയ്ക്കാ
കൂവളയ്ക്കാ പറിച്ചു കൊട്ടയിലിട്ടപ്പോള്‍
കൊട്ടയില്‍ കണ്ടതു കൊത്തച്ചക്ക
കൂവളയ്ക്കാ പറിച്ചു കൊട്ടയിലിട്ടപ്പോള്‍
കൊട്ടയില്‍ കണ്ടതു കൊത്തച്ചക്ക
കൊത്തച്ചക്ക തിന്നാന്‍ ഞാന്‍ പോയിരുന്നപ്പോള്‍
കൊണ്ടന്നു വെച്ചതു ചാമക്കഞ്ഞി
(കുമ്പളം... )
ചാമക്കഞ്ഞി കുടിച്ചാമോദം പൂണ്ടപ്പോള്‍
വായില്‍ തടഞ്ഞതു കട്ടുറുമ്പ്
ചാമക്കഞ്ഞി കുടിച്ചാമോദം പൂണ്ടപ്പോള്‍
വായില്‍ തടഞ്ഞതു കട്ടുറുമ്പ്
കട്ടുറുമ്പേ കക്കി കൊട്ടയിലിട്ടപ്പോള്‍
കൊട്ടയില്‍ കണ്ടതു കോഴിക്കുഞ്ഞ്
കുമ്പളം നട്ടു - കിളിച്ചതു വെള്ളരി
പൂത്തതും കാച്ചതും കൂവളയ്ക്കാ
കുമ്പളം നട്ടു - കിളിച്ചതു വെള്ളരി
പൂത്തതും കാച്ചതും കൂവളയ്ക്കാ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kumbalam nattu
Additional Info
Year:
1967
ഗാനശാഖ: