അരിമുല്ലവള്ളി ആകാശവള്ളി

അരിമുല്ലവള്ളി ആകാശവള്ളി
വള്ളിയിലായിരം കിങ്ങിണി കിങ്ങിണി
അതിലിരുന്നാടുന്ന നക്ഷത്രക്കുഞ്ഞിനു
അരയ്ക്കു ചുറ്റും നല്ല തൊങ്ങല്‌ തൊങ്ങല്
അരിമുല്ലവള്ളി ആകാശവള്ളി
അരിമുല്ലവള്ളി ആകാശവള്ളി

കമ്പിളിത്തൊപ്പിയിട്ട്‌ ഹജ്ജിനു പോയ്‌വരും
അമ്പിളിമുത്താപ്പ - അയലത്തെ അമ്പിളി മുത്താപ്പ
ഇത്തിരി കുഞ്ഞിനു തീർത്തുകൊടുക്കും
മുത്തുപതിച്ചൊരു മുത്താക്ക്‌
മുത്തുപതിച്ചൊരു മുത്താക്ക്‌ 
അരിമുല്ലവള്ളി ആകാശവള്ളി
അരിമുല്ലവള്ളി ആകാശവള്ളി

പകലന്തി മയങ്ങുമ്പം പടിഞ്ഞാറിരുന്നോണ്ട്‌
പത്തിരി പരത്തുന്ന മൂത്തുമ്മാ
കൊച്ചുകുടുക്കയ്ക്കു ചുട്ടുകൊടുക്കും
കാരോലപ്പം നെയ്യപ്പം നെയ്യപ്പം
അരിമുല്ലവള്ളി ആകാശവള്ളി
അരിമുല്ലവള്ളി ആകാശവള്ളി

മുറ്റത്തു മുയുവനും മുത്തിട്ട്‌ പൂവിട്ട്‌
പിച്ചനടക്കുമ്പോൾ - കണ്മണി പിച്ചനടക്കുമ്പോൾ
പൊന്മുകിൽ പട്ടുറുമാലുകൊണ്ടിങ്ങനെ
കണ്ണുതുടയ്ക്കും മുത്താപ്പ
കണ്ണുതുടയ്ക്കും മുത്താപ്പ

അരിമുല്ലവള്ളി ആകാശവള്ളി
വള്ളിയിലായിരം കിങ്ങിണി കിങ്ങിണി
അതിലിരുന്നാടുന്ന നക്ഷത്രക്കുഞ്ഞിനു
അരയ്ക്കു ചുറ്റും നല്ല തൊങ്ങല്‌ തൊങ്ങല്
അരിമുല്ലവള്ളി ആകാശവള്ളി
അരിമുല്ലവള്ളി ആകാശവള്ളി

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Arimullavalli aakashavalli

Additional Info

അനുബന്ധവർത്തമാനം