നർത്തകീ നർത്തകീ കാവ്യനർത്തകീ
നർത്തകീ നർത്തകീ കാവ്യനർത്തകീ
നീയൊരു കഥ പറയൂ - കഥപറയൂ
കൺപീലികളാൽ - കൈമുദ്രകളാൽ
കൺപീലികളാൽ - കൈമുദ്രകളാൽ
കഥ പറയൂ ഒരു കഥപറയൂ
നർത്തകീ നർത്തകീ കാവ്യനർത്തകീ
ഏതു കവിയുടെ മനോരഥത്തിൻ
വാതിൽ തുറന്നു നീ വന്നു
ഏതു പ്രേമ കഥാനായികയുടെ
ഗീതവുമായ് നീ വന്നു
നർത്തകീ നർത്തകീ കാവ്യനർത്തകീ
ഉജ്ജയിനിയിലെ പൂത്തു തളിർത്തൊരു
പച്ചിലക്കുടിലിൽ നിന്നോ
കൃഷ്ണമൃഗങ്ങൾ കരഞ്ഞുറങ്ങും
കണ്വാശ്രമത്തിൽ നിന്നോ
നീ വരുന്നു സഖീ നീ വരുന്നു
നർത്തകീ നർത്തകീ കാവ്യനർത്തകീ
അറബിക്കഥയുടെ നാട്ടിൽ നിന്നോ
യെരുശലേമിൽ നിന്നോ
മലയാളത്തിലെ മധുരാംഗികളുടെ
കലാലയത്തിൽ നിന്നോ
നീ വരുന്നു - സഖീ നീ വരുന്നു
നർത്തകീ നർത്തകീ കാവ്യനർത്തകീ
നീയൊരു കഥ പറയൂ - കഥപറയൂ
കൺപീലികളാൽ - കൈമുദ്രകളാൽ
കൺപീലികളാൽ - കൈമുദ്രകളാൽ
കഥ പറയൂ ഒരു കഥപറയൂ
നർത്തകീ നർത്തകീ കാവ്യനർത്തകീ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Narthaki narthaki
Additional Info
ഗാനശാഖ: