കാർമുകിലേ ഓ കാർമുകിലേ

കാർമുകിലേ - ഓ - കാർമുകിലേ
കരയാൻ പോലും വിധിയില്ലേ
മാനത്തേകാന്തവീഥിയിലലയും
ഞാനും നീയും ഒരുപോലെ

കണ്ണുനീർക്കടലിലെ തിരകൾ - നമ്മൾ
കരകാണാതെ നടന്നു
ഒരു നീരാവിയായ്‌ - ഒരു നെടുവീർപ്പായ്‌
ഉയർന്നു നമ്മളീ ശൂന്യതയിൽ - ഒരുനാൾ
ഉയർന്നു നമ്മളീ ശൂന്യതയിൽ
കണ്ണുനീർക്കടലിലെ തിരകൾ

താലോലിയ്ക്കാനുള്ള തെന്നലിൻ കൈകൾ
തല്ലിയുടയ്ക്കുകയായിരുന്നു
വാർമഴവില്ലുകൾ മാനസപുത്രികൾ
വാതിലടയ്ക്കുകയായിരുന്നു - മുന്നിൽ
വാതിലടയ്ക്കുകയായിരുന്നു 
കണ്ണുനീർക്കടലിലെ തിരകൾ

ഈശ്വരനുണ്ടെങ്കിൽ ഈശ്വരൻ കൂടിയും
ഇന്നു നമ്മളെ കൈവെടിഞ്ഞു
ആകാശത്തിലെ അന്തിനക്ഷത്രമേ
അകലെ വെളിച്ചമുണ്ടോ പറയൂ
അകലെ വെളിച്ചമുണ്ടോ പറയൂ 

കണ്ണുനീർക്കടലിലെ തിരകൾ - നമ്മൾ
കരകാണാതെ നടന്നു
ഒരു നീരാവിയായ്‌ - ഒരു നെടുവീർപ്പായ്‌
ഉയർന്നു നമ്മളീ ശൂന്യതയിൽ - ഒരുനാൾ
ഉയർന്നു നമ്മളീ ശൂന്യതയിൽ
കണ്ണുനീർക്കടലിലെ തിരകൾ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaarmukile

Additional Info

അനുബന്ധവർത്തമാനം