താഴ്‌വര മണൽത്തരി

താഴ്വര മണൽത്തരി ലാവണ്യം പൂശി
ചമഞ്ഞു നീ മാലാഖയായ്
കളകള സംഗീതം പൊഴിച്ച് നീ പാട്ടുകാരി ചേതോഹര കാഴ്ചയയായ്....
ഈറനായ് ചുരുൾത്തുമ്പിൽ
ശോഭിപ്പൂ നിൻ മുഖം......... (2)

പൂവിളി തേനൂറും ചുണ്ടുകളും പിന്നെ അഞ്ജനക്കണ്ണുകളും
കണ്ഠത്തിലണിഞ്ഞ പൂമാലയും പിന്നെ പ്രേമകാവ്യം രചിച്ചു.....(2)
ചെല്ലച്ചെറുകാറ്റിൽ നൃത്തമാടീ 
മുല്ലയും പിച്ചക വള്ളിയും........(2)(പല്ലവി)

കല്യാണപ്പന്തലിൽ വീണമീട്ടുവാൻ
നവവധുവായ് വരില്ലേ
കന്യക കുടികൊള്ളും കടമ്പിൻ പൂഞ്ചോലയിൽ നോമ്പ് നോറ്റില്ലേ......(2)
ചെല്ലച്ചെറുകാറ്റിൽ നൃത്തമാടീ
മുല്ലയും പിച്ചകവള്ളിയും........(പല്ലവി)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thazhavar manalthari

Additional Info

Year: 
2016

അനുബന്ധവർത്തമാനം