മലർ മഞ്ജുളെ

മലർ മഞ്ജുളെ നീ മറയരുതേ
വാനിൽ പറക്കാൻ ചിറകുകൾ താ
ആഴിയെ കീഴാക്കി മേഘത്തെ മഴയാക്കി
മൂർദ്ധാവിൽ കരം ചേർത്ത്
മിഴികളിൽ മിഴി ചേർത്തും വഴിയില്ലാതലയുന്നു ഞാൻ........ (2)

ചിന്നചിന്ന മഴത്തുള്ളി മണ്ണിനെ തണുപ്പിച്ചും
കുഞ്ഞുകുഞ്ഞ് വെട്ടങ്ങൾ തമസ്സിനെ മറപ്പിച്ചും.......(2)
നർത്തനം ചെയ്തുകൊണ്ടും
പുഷ്പബാണം എയ്ത് കൊണ്ടും
സ്തുതിഗാനം പാടികൊണ്ടും
ചന്തമായ് ആടികൊണ്ടും
എട്ട് ദിക്കിലുമലയുന്നൂ ഞാൻ...... (പല്ലവി)

അനുപമേയീ ആനന്ദ സാന്ദ്രം
ശുദ്ധരാഗം തുളുമ്പിടുമോമലേ......(2)
നർത്തനം ചെയ്തുകൊണ്ടും
പുഷ്പബാണം എയ്ത് കൊണ്ടും
സ്തുതിഗാനം പാടികൊണ്ടും
ചന്തമായ് ആടികൊണ്ടും
എട്ട് ദിക്കിലുമലയുന്നൂ ഞാൻ...... (പല്ലവി)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Malar Manjule

Additional Info

Year: 
2016

അനുബന്ധവർത്തമാനം