പച്ചയാം വിരിപ്പിട്ട

പച്ചയാം വിരിപ്പിട്ട സഹ്യനിൽ തീരാ തൃഷ്ണയിൽ മുങ്ങി ഞാൻ.....
ആറ്റിൻ കാറ്റാൽ തണലേറ്റും കാണാൻ ആശിച്ചു നിന്നെ ഞാൻ.....
മുല്ലപ്പൂവിൻ തേൻ നുകർന്നൂ പുഷ്പിതം ചെമ്പകം.......
ലീലകളാടി മയിലുകളാടി പുഷ്പിതം ചെമ്പകം.... (2)

അംബരം ചുംബിക്കുന്ന നഗരവും കൊഞ്ചുന്നൂ രസലയ കേളികളും....
തങ്കത്തിൻ താഴികക്കുടമേന്തി പുംഗമായി മുഴക്കുന്നു ധ്വനികളും......(2)
കാറ്റിൻ നാദം പോലെ വന്നൂ പുഷ്പിതം ചെമ്പകം....
മതിയാവോളം തേൻ നുകർന്നൂ പുഷ്പിതം ചെമ്പകം........(പല്ലവി)

ചുറ്റിലും സാത്വിക ശാന്തത പുഞ്ചിരി തൂകുന്ന പൂക്കളും.....
ചൊല്ലുന്നൂ അനുരാഗ ഗാനങ്ങൾ ചാഞ്ഞും ചരിഞ്ഞും ഗമിക്കയായ്.......(2)
മുല്ലപ്പൂവിൻ തേൻ നുകർന്നൂ പുഷ്പിതം ചെമ്പകം.....
ലീലകളാടി മയിലുകളാടി പുഷ്പിതം ചെമ്പകം.........(പല്ലവി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pachayam virippitta

Additional Info

Year: 
2016

അനുബന്ധവർത്തമാനം