സ്നേഹം പഠിപ്പിച്ച

സ്നേഹം പഠിപ്പിച്ച ഹൃദയങ്ങൾ എന്നെ വേദനയെന്തെന്ന് പഠിപ്പിച്ചു
മറക്കുവാൻ പഠിപ്പിച്ച ബന്ധങ്ങൾ എന്നെ
വേദനയെന്തെന്ന്‌ പഠിപ്പിച്ചു
പിടിച്ചെടുത്ത സ്നേഹം പറിച്ചെടുത്ത പൂ പോലേ...... (2)........(2)

സ്നേഹത്തിനെ ദൂരം വേർപെടുത്തില്ലാ
ബന്ധങ്ങളെ കാലം മായ്ക്കുകയില്ലാ
പ്രണയത്തിൻ അനുഭൂതി സത്യമെങ്കിൽ
ശ്വാസത്തിൻ പ്രാണനായ് തോന്നുമെങ്കിൽ
അവൾ നിന്റെ നിന്റെ മാത്രമായി വന്ന്‌ ചേരും
അവൾ എന്നുമെന്നും സ്വന്തമായി കൂടെപ്പോരും......(2)...........

(സ്നേഹം പഠിപ്പിച്ച................പഠിപ്പിച്ചു)

മനസ്സിൽ ആഞ്ഞുകയറും മുള്ളുണ്ട്
ആ മുള്ളിൻ പേരല്ലോ ഓർമ്മകൾ
ഓർമ്മകൾ ഹൃദയത്തിൽ തറയ്ക്കുമ്പോൾ
ശ്വാസത്തിൻ പ്രാണനായ് തോന്നുമ്പോൾ
അവൾ മിഴികളിൽ സ്നേഹമായി വന്ന്‌ ചേരും
അവൾ കണ്ണിമ വെട്ടാതെ നോക്കി നിൽക്കും........(പല്ലവി)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sneham padippicha

Additional Info

Year: 
2016

അനുബന്ധവർത്തമാനം