വിദേശമദ്യ

വിദേശ മദ്യമാണവിടുന്ന് പൂജിക്കും പരദൈവം
കോട്ടറൊന്നകതാക്കിയാൽ സൂപ്പർ മാനാ
അരിയും കറിയും വാങ്ങാൻ കടേൽ പോയാൽ
വൈക്കോലും പിണ്ണാക്കും വാങ്ങി വരും
ബൊമ്മ പോലേ മലർന്നു കിടക്കും
തലയ്ക്കു തെല്ലും ഓളമില്ലാ.......

(വിദേശ.........വാങ്ങി വരും)

ഷർട്ടിന്റെ കീശയും മേശയും തപ്പി ഞാൻ
മുക്കാലും ചില്ലിയും തട്ടിക്കൂട്ടി
കാട്ടിലും നാട്ടിലും വീട്ടിലും തോട്ടിലും
വായും പിളർന്നു നടക്കും കണ്ടോ......(2)
സോപ്പില്ലാ നല്ലെണ്ണ തീരെയില്ലാ
ഉടുക്കാൻ തുണിക്ക് മറുതുണിയില്ലാ ........അയ്യോ (പല്ലവി)

കാപ്പിക്ക് പഞ്ചാര പേരിനുമേയില്ലാ
വട്ടിയും പെട്ടിയും കോട്ടുമില്ലാ
എള്ളും നെല്ലും പൊന്നും പണവും
എങ്ങുമൊരിടത്തും ഇല്ലേയില്ലാ.......(2)
ഫലമൂലാദികൾ ഒട്ടുമേയില്ലാ
ജലപാനത്തിന് വകയുമില്ലാ...അയ്യോ.....

(പല്ലവി)

 
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Videshamadya

Additional Info

Year: 
2016

അനുബന്ധവർത്തമാനം