ദേവി ശ്രീദേവി

ദേവി ശ്രീദേവി നീ ദേവലോക റാണിയല്ലേ
റാണി മഹാറാണി നീ ദേവലോക റാണിയല്ലേ
ഏഴുസ്വരങ്ങളിൽ ഒരു ഗാനം... ഏഴുസുഖങ്ങളിൽ ഒരു രാഗം.....
ഏഴുദിനങ്ങളിൽ ഒരു വാരം......
ഏഴുനിറങ്ങളിൽ മഴവില്ല്....... (2)

കാവിൻ അറയിൽ നിധി കാക്കും ഫണമായ്
ഉമിയിൽ കനലായ് നിന്നെ കാത്ത് ഞാനിരുന്നു........(2)
മാനത്തുകാണുന്ന നക്ഷത്രമല്ല
മനസ്സിൽ പണിയുന്ന കൊട്ടാരമല്ല
മഞ്ഞിൽ വിരിഞ്ഞൊരു പൂവല്ല
കിനാവിൽ നെയ്തൊരു സ്വപ്നമല്ല..(പല്ലവി)

മരതകക്കാട്ടിൽ പഞ്ചവർണ്ണകിളി പാടി
നിശാസ്വപ്നത്തിൽ വാതിൽ ഞാൻ തുറന്നു വന്നു.....(2)
ഇഷ്ടങ്ങൾ ഒരു പാടുണ്ട്
നഷ്ടങ്ങൾ അതിലേറെയുണ്ട്
ബന്ധങ്ങൾ ഒത്തിരിയുണ്ട്
വേദനകൾ കൂട്ടിനുണ്ട്...... (പല്ലവി)2

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Devi sreedevi

Additional Info

Year: 
2016

അനുബന്ധവർത്തമാനം