കാരണമെന്തേ പാര്‍ത്ഥാ

 

കാരണമെന്തേ പാര്‍ത്ഥാ - നിന്‍‌ 
കമലവദനമിതു വാടാന്‍
കാതരമിഴിയാം ഏതൊരു കാമിനി 
കടന്നു വന്നു കരളില്‍ - രാഗം 
പടര്‍ന്നുവല്ലോ മിഴിയില്‍ 
(കാരണം... )

മധുസൂദനാ മാധവാ - തവ 
യദുകുലനന്ദിനിയാം സുഭദ്രയെന്‍
ഹൃദയാന്തരാളത്തിലേറി - മനം 
മദനന്റെ മണിമേടയാക്കി
(മധുസൂദനാ... )

ആശ വേണ്ട പാര്‍ത്ഥാ - അതില്‍ 
ആശ വേണ്ട പാര്‍ത്ഥാ
അന്യനു വിധിച്ചൊരു -
കൈമുതലവളില്‍
(ആശ... )

റാണി സുഭദ്രതന്‍ പാണി ദുര്യോധന -
നായ് നല്‍കുവാനായ്
മാമക സഹജന്‍ മതിമാനാകും
ബലരാമനാജ്ഞ നല്‍കി
(ആശ... )

കരുണാകരനാം കണ്ണന്‍ തിരുവടി -
കയ്യിനു ബലമേകുമെങ്കില്‍
സുരസുന്ദരിയാം സുഭദ്രയെന്നില്‍ 
വരണമാല ചാര്‍ത്തും കണ്ണാ
വരണമാല ചാര്‍ത്തും കണ്ണാ
ശംഭോ വിഷ്ണും മഹാദേവാ 
ശംഭോ ചന്ദ്രജടാധരനെ

പരിപൂതമിന്നെന്റെ സദനം സ്വാമി 
പരിപൂതമിന്നെന്റെ നയനം
അവിടത്തെയാഗമനമടിയന്റെ രാജ്യ -
ത്തിന്നരുളാവു മംഗല്യ വിഭവം
കന്യാഗൃഹത്തിലീ സന്യാസിവര്യനെ 
കയ്യോടേ വാഴിക്കേണം
രാജസഹോദരി റാണിസുഭദ്രയെ
പൂജയ്ക്കായേല്‍പ്പിക്കണം
സാഹസമരുതരുതേ - സഹജം 
സാഹസമരുതരുതേ
പേരറിയാതെ - നാടറിയാതെ 
ഊരറിയാതെ - കുലമറിയാതെ
സന്യാസത്തിനു പോയിടുമിവനെ 
കന്യാഗൃഹത്തിലെങ്ങിനെ കേറ്റും
(സാഹസം.... )

സച്ചിദാനന്ദരൂപം നിരൂപിച്ചാല്‍ 
നിശ്ചലാകൃതിയാകിയ ഭഗവാന്‍
ഇന്നു തന്നെയതിയെനീ കൊണ്ടുപോയ് 
കന്യകാഗൃഹം തന്നിലാക്കണം
മാധവാ മമ ശാസനമിങ്ങനെ 
മാധവിയോടു ചെന്നു പറക നീ

ഭദ്രേ സുഭദ്ര വന്നാലും 
ഭദ്രമായ് നീ തന്നെ പാര്‍ത്തുകൊണ്ടാലും
ധന്യാദി ധന്യ നീ സന്യാസിവര്യനെ 
കന്യകേ നീ തന്നെ പരിചരിച്ചാലും

താമരമിഴിയില്‍ പ്രേമസ്വപ്നം 
തള്ളി വരുന്നല്ലോ
കാമിനിയാള്‍ക്കൊരു കല്യാണത്തിനു 
കാലമടുത്തല്ലോ
ദൂരത്തുള്ളൊരു രാജകുമാരന്‍
വീരന്‍ സുകുമാരന്‍
തേരില്‍ കേറ്റിക്കൊണ്ടു ഗമിക്കാന്‍
നേരെ വരുമല്ലോ

കര്‍മ്മബന്ധങ്ങള്‍ വെടിഞ്ഞ ഭിക്ഷു
ഇക്കല്യാണക്കാര്യങ്ങളോര്‍ത്തതെന്തേ
സര്‍വ്വം വെടിഞ്ഞൊരു സന്യാസി പോലും
സര്‍വ്വ മനോഹരി നിന്നെ കണ്ടാല്‍
പൂവമ്പു കൊണ്ടു വലഞ്ഞു പോകും
പൂമാല ചാര്‍ത്തുവാന്‍ ഓര്‍ത്തു പോകും

പൂച്ചസന്യാസി - ഭവാന്‍
പൂച്ചസന്യാസി
പുഷ്പബാണ ലീലയോടും 
പൂച്ചസന്യാസി
കണ്ണു കണ്ടാല്‍ സുന്ദരനാം -
ഇന്ദ്രനെപ്പോലെ
കയ്യു കണ്ടാല്‍ വില്ലെടുത്ത -
വീരനെപ്പോലെ
മാറുകണ്ടാല്‍ മാരോപമന്‍ 
അര്‍ജ്ജുനനെപ്പോല്‍
മദന വാര്‍ത്തയോതിടുന്ന 
സുന്ദരനാരോ
(പൂച്ചസന്യാസി... )

ആശയോടെ ഓടി വന്നോര -
ര്‍ജ്ജുനനല്ലോ - എന്റെ
പേശലാംഗി നീ കനിഞ്ഞാല്‍
നിന്നുടെ ദാസന്‍

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaaranamenthe paartha

Additional Info

Year: 
1962

അനുബന്ധവർത്തമാനം