ഗുരുവായൂ൪ പുരേശാ

ഗുരുവായൂ൪ പുരേശാ-
വേറില്ലൊരാശ്രയം
ഗുരുപാവന പുരേശാ 
കാരുണ്യ സാഗരനെ
കമലാ മനോഹരനേ 
കഴല്‍ കൂപ്പും ഞങ്ങളെ നീ 
കാത്തുകൊള്ളണേ
(ഗുരുവായൂ൪....‍)

നീലമേഘശ്യാമളനേ 
നീരജാ വിലോചനനേ
കഴല്‍ കൂപ്പും ഞങ്ങളെ നീ 
കാത്തുകൊള്ളണേ
(ഗുരുവായൂ൪...‍)

ഭക്തലോകപാലകനേ 
പത്മനാഭനേ പരനേ
കഴല്‍ കൂപ്പും ഞങ്ങളെ നീ 
കാത്തുകൊള്ളണേ
(ഗുരുവായൂ൪..‍)

വേദനകള്‍ നീക്കുവാന്‍ 
വേറെ ഞങ്ങള്‍ക്കാരുവാന്‍
വേദ വേദാന്തമൂര്‍ത്തേ 
കാത്തുകൊള്ളണേ
(ഗുരുവായൂ൪....‍)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Guruvaayoor puresaa

Additional Info

Year: 
1962