തുടുതുടുന്നനെയുള്ളൊരു പെണ്ണ്
ഓ..ഓ..
ധിന്തിമിത്താരാ ധിന്തിമിത്താരാ താരാ ഹെയ് താരാ ഹെയ്
ധിന ധിന ധിന ധിന്തിമിത്താരാ ധിന്തിമിത്താരാ താരാ ഹെയ്
തുടുതുടുന്നനെയുള്ളൊരു പെണ്ണ് തുടുത്ത മുന്തിരി പോലെ
കൊലുകൊലുന്നനെയുള്ളൊരു പെണ്ണ് കൊലുവിളക്കു പോലെ
കൊറ്റംകുളങ്ങരെ വേലയ്ക്കു പോയപ്പം കിട്ടിയ സുന്ദരിപ്പെണ്ണാണ്
ധിന ധിന ധിന ധിന്തിമിത്താരാ ധിന്തിമിത്താരാ താരാ ഹെയ്
തുടുതുടുന്നനെയുള്ളൊരു പെണ്ണ് തുടുത്ത മുന്തിരി പോലെ
കറുകറുന്നനെയുള്ളൊരു പെണ്ണ് കായാമ്പൂക്കുല പോലെ
കിലുകിലുങ്ങനെയുള്ളൊരു വാക്ക് മണികിലുക്കം പോലെ
കാണാക്കുളങ്ങരെ പൂനുള്ളാൻ പോയപ്പം
കണ്ടുകൊതിച്ചൊരു പെണ്ണാണ്
ധിന ധിന ധിന ധിന്തിമിത്താരാ ധിന്തിമിത്താരാ താരാ ഹെയ്
തുടുതുടുന്നനെയുള്ളൊരു പെണ്ണ് തുടുത്ത മുന്തിരി പോലെ
വന്നല്ലോ വന്നല്ലോ ...
വന്നല്ലോ വന്നല്ലോ വണ്ണാത്തിക്കിളി വന്നല്ലോ
മുന്നേപ്പോലെ പാട്ടും പാടി വണ്ണാത്തിക്കിളി വന്നല്ലോ
കൂടുണ്ടേ കൂട്ടുണ്ടേ കുടിക്കുവാൻ പൂന്തേനുണ്ടേ
പാടും നേരം കൂട്ടും കൂടി കുമ്മിയടിക്കാനാളുണ്ടേ
ധിന ധിന ധിന ധിന്തിമിത്താരാ ധിന്തിമിത്താരാ താരാ ഹെയ്
തുടുതുടുന്നനെയുള്ളൊരു പെണ്ണ് തുടുത്ത മുന്തിരി പോലെ
ധിന്തിമിത്താരാ...ധിന്തിമിത്താരാ ...ധിന്തിമിത്താരാ...