നിത്യപട്ടിണി തിന്നു തുപ്പിയ
നിത്യപട്ടിണി തിന്നു തുപ്പിയ
കൊച്ചു കുടിലുകള്‍ കണ്ടുവോ
എട്ടുകാലികള്‍ മാത്രമാണത്
കെട്ടി മേഞ്ഞു കൊടുക്കുവാന്‍
കെട്ടി മേഞ്ഞു കൊടുക്കുവാന്‍
മാനം കലങ്ങിയാല്‍
കായല്‍ അനങ്ങിയാല്‍
വിറകൊള്ളും ആ -
കൊച്ചു കൂരകളില്‍
മറയില്ലാ... തറയില്ലാ
വറുതിയല്ലാതില്ലാ
നിറയുന്ന കണ്ണീരിന്നു
അറുതിയില്ലാ... അറുതിയില്ലാ
അഴലെഴുന്ന കുടിലില്‍ വാഴും
അവരിലുണ്ടൊരു സല്‍ക്കഥ
കണ്ണുനീരിന്‍ കറ പുരണ്ട
കഥയില്‍ നിന്നാണീ കഥ
കഥയില്‍ നിന്നാണീ കഥ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Nithyapattini thinnu thuppiya
Additional Info
Year:
1961
ഗാനശാഖ: