കരയാതെ കരയാതെ നീ മകളേ

 

കരയാതെ കരയാതെ നീ മകളേ
കാലം കലിയല്ലേ കലഹത്തിൻ കടലല്ലയോ
(കരയാതെ...)

കപട ലോകത്തിലെന്നും കടുംകൈകള്‍ അല്ലാതെ
കനിവിന്റെ കണിക നാം കണി കാണുമോ
കണി കാണുമോ (2)
(കരയാതെ...)

മണ്ണിന്റെ മകളായി പിറന്നു സീത
മണ്ണിന്റെ മകളായി പിറന്നു സീത
ഒരു മന്നന്റെ കരളായി വളര്‍ന്നു സീത
രാജാധിരാജനായ രാമന്റെ ദാരമായി
രാഗാവതാരമായി പുലര്‍ന്നു സീത -
പുലര്‍ന്നു സീത

കൊട്ടാരം കൈവെടിഞ്ഞു പട്ടാംബരം കളഞ്ഞു
കൂട്ടായി രാമനെ പിന്തുടര്‍ന്നു സീത
പരഗേഹം പൂകിയെന്ന പഴി മാറ്റാന്‍ ആഴി കൂട്ടി
പരിശുദ്ധി പരബോധ്യം വരുത്തി സീത
പരിപൂര്‍ണ്ണ ഗര്‍ഭിണിയാ പരിപാവനാംഗിയാളെ
പരിത്യാഗം ചെയ്ത പാഠം പഠിച്ചില്ലേ നീ
പഠിച്ചില്ലേ നീ... പഠിച്ചില്ലേ നീ
(കരയാതെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Karayaathe karayaathe nee

Additional Info

Year: 
1961

അനുബന്ധവർത്തമാനം