കഞ്ഞിക്കു കരയും കുഞ്ഞേ
കഞ്ഞിക്കു കരയും കുഞ്ഞേ
പഞ്ഞം നാട്ടിലൊഴിഞ്ഞില്ല കുഞ്ഞേ
(കഞ്ഞിക്കു..)
ഇന്നത്തെ നിന്റെ വിലാപം - കുഞ്ഞേ
നാളത്തെ നാടിന്റെ നാദം
അന്നത്തെ നിന്റെ വിവാഹം - കുഞ്ഞേ
മണ്ണിന്റെ സൌഭാഗ്യ ഗീതം
(കഞ്ഞിക്കു...)
ഒന്നിച്ചു വാഴേണ്ട നിങ്ങള്‍ തമ്മില്‍
ഭിന്നിച്ചു വേര്‍പിരിയാതെ
നാളത്തെ ലോകം തഴയ്ക്കാനുള്ള
നാളങ്ങളല്ലയോ നിങ്ങള്‍
(കഞ്ഞിക്കു ..)
മേന്മയും താഴ്മയുമുണ്ടോ
ജന്മം ഏകിടും ഈശനും കുഞ്ഞേ
നന്മകള്‍ ചെയ്യേണ്ട കൈയ്യാലീ -
തിന്മകള്‍ എന്തിനു കുഞ്ഞേ
(കഞ്ഞിക്കു ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kanjikku karayum kunje
Additional Info
Year:
1961
ഗാനശാഖ: