ഭാവയാമി പാടുമെന്റെ
ആ...ആ...ആ...ആ...
തോം തനന നം തൊം തൊം...
തോം തനന നം തൊം തൊം...
തോം തനന നം തൊം തൊം തോം...(3)
അനന്ത ഗംഭീര സിന്ധോത്‌സമാനം...
അനേക ജന്മാർജിത പുണ്യലഭം...
സത് സംഗീത കലാ സ്വരൂപം...
ഉപാസനീയം പുരുഷാർധകംശം...
ഭാവയാമി പാടുമെന്‍റെ ജീവനാടികളിൽ...
നാദഗോപുരങ്ങൾ തീർത്ത വേദ പൗർണ്ണമിയിൽ...
പ്രാണ പഞ്ചമങ്ങൾ പ്രണവ സാന്ദ്രമാകും...
ആദിബോധ സാധകം ആത്മരാഗ സമർപ്പണം...
ഈ സംഗീതം സാഫല്യം...
സരിഗപധ സഗമപനിസ നിരിഗമ ധനിരി...
ഭാവയാമി പാടുമെന്‍റെ ജീവനാടികളിൽ...
നാദഗോപുരങ്ങൾ തീർത്ത വേദ പൗർണ്ണമിയിൽ...
ആ...ആ...ആ...ആ....
കല്പാന്ത കാലാതീത സംഗീത പുണ്യം...
നേടുവാൻ തുഴയാം (2)
ആ...ആ...ആ...മനസ്സേ....
ധ്വനിതരള വരിശകളിൽ അതുലദല-
കലവിരിയും ഇരുളിലൊരു-
വീണാ നാദം കേൾക്കാമോ ?
സ്നേഹോദാരം പാടാമോ ?
ശ്രുതിയിടാൻ കനലുകൾ തരളമാകുന്നു...
മുറുകുമീ ലയമിതാ കാറ്റാകുന്നു...
(ഭാവയാമി പാടുമെന്‍റെ...)
ഹരീ....
തൊംകിടതക തംകിടതക തകതികു...
ആ...ആ...ആ...ആ.....
സംക്രമ സന്ധ്യയിൽ സൂര്യനു-
പതാകം തരും സ്വരജതിയിൽ...
ഹൃദയാഞ്ജലി കൊണ്ടൊരു രാഗം...
പാതി തകർന്നൊരു വീണയിലെന്തിനു ഞാൻ...
ബ്രഹ്മസാധകം തിരഞ്ഞു വീണ്ടും...
ഈ പ്രണവഗീതം പോര ഈ തപനജന്മം പോര...
ശ്യാമ ഭജനം തളരവെ...
ശുഭകരമൊരു സംഗീത ശ്രുതിപകരുക സമ്മോഹ...
ശ്രുതി മധുരിതമാം ശ്രാവണ തംബുരുവാകുക ജന്മം...