മാറുന്നോ പകൽ
മായുന്നോ പകല്‍ നീളുന്നോ നിഴല്‍
നോവും ഓര്‍മ്മയില്‍ നീറും യാത്രയില്‍
ദൂരെ നിന്നും പിന്‍വിളിയോടേ ആരോ പോരുന്നുണ്ടോ
ഞാനുമെന്‍ മൗനവും സന്ധ്യയും സാക്ഷിയായ്
കണ്ണുനീര്‍ പാതയില്‍ കാലമോ കാവലായ്
മായുന്നോ പകല്‍ നീളുന്നോ നിഴല്‍
നോവും ഓര്‍മ്മയില്‍ നീറും യാത്രയില്‍
ഏതോ വാതില്‍ പിന്നില്‍ നിന്നും
ആരോ ചാരുന്നൂ
ഇന്നേതോ പാട്ടിന്‍ തൂവല്‍ കൊണ്ടെ-
ന്നുള്ളില്‍ പൊള്ളുന്നൂ
ഓര്‍ക്കാനൊരു വാക്കുമാത്രമതു കേള്‍ക്കാന്‍ കൊതിയായ്
ചായാനൊരു നെഞ്ചു മാത്രമതു കാണാന്‍ കൊതിയായ്
ഞാനുമെന്‍ മൗനവും സന്ധ്യയും സാക്ഷിയായ്
കണ്ണുനീര്‍ പാതയില്‍ കാലമോ കാവലായ്
മായുന്നോ പകല്‍ നീളുന്നോ നിഴല്‍
നോവും ഓര്‍മ്മയില്‍ നീറും യാത്രയില്‍
ഏതോ രാവിന്‍ ശംഖില്‍ നിന്നും
നാദം കേള്‍ക്കുന്നൂ...
ഒരീറത്തണ്ടിന്നുള്ളില്‍ നിന്നും
ഗാനം കേള്‍ക്കുന്നൂ...
തോരാത്തൊരു മാരി മാത്രമതു
ചാറാന്‍ മടിയായ്
യാത്രാമൊഴി ചൊല്ലുകെന്റെ വിരല്‍ തൊട്ടാല്‍ മതിയായ്
ഞാനുമെന്‍ മൗനവും സന്ധ്യയും സാക്ഷിയായ്
കണ്ണുനീര്‍ പാതയില്‍ കാലമോ കാവലായ്
മായുന്നോ പകല്‍ ഓ നീളുന്നോ നിഴല്‍
നോവും ഓര്‍മ്മയില്‍ നീറും യാത്രയില്‍
ദൂരെ നിന്നും പിന്‍വിളിയോടേ ആരോ പോരുന്നുണ്ടോ
ഞാനുമെന്‍ മൗനവും സന്ധ്യയും സാക്ഷിയായ്
കണ്ണുനീര്‍ പാതയില്‍ കാലമോ കാവലായ്
ഞാനുമെന്‍ മൗനവും സന്ധ്യയും സാക്ഷിയായ്
കണ്ണുനീര്‍ പാതയില്‍ കാലമോ കാവലായ്