കണ്ണീരുമായ്
കണ്ണീരുമായ് ഒരു സൂര്യാങ്കുരംപോൽ നില്പു ഞാൻ
പാളുന്നുവോ പകൽ നോവുന്ന കാറ്റിൻ പാഴ്തിരി
അകലേയാണു നിൻ മുരളീനാദം
ഭഗവൻ നീയാം യമുനാ കല്ലോലം
ദൂരെ നിന്നു നിലാവൊരു പീലി തന്നു
മെല്ലേ മെല്ലെ മനസ്സിലൊരോർമ്മ വന്നു
അതു നിന്റേതാവാം അലിവിന്റേതാവാം
പതിയെ ഞാനെൻ കവിളിലൊഴുകും കദന മഴയൊളിച്ചു
സന്ധ്യപോലെ വിഷാദ വിലോലയുണ്ടോ
നോവുപോലെ വിമൂക വിപഞ്ചിയുണ്ടോ
ഇനിയെങ്ങോ മായാൻ ഒരു യാമം മാത്രം
വെറുതെ ഞാനീ വഴിയിൽ നിൽക്കെ
കനവിൽ കടൽ പിടഞ്ഞു
കണ്ണീരുമായ് ഒരു സൂര്യാങ്കുരംപോൽ നില്പു ഞാൻ
പാളുന്നുവോ പകൽ നോവുന്ന കാറ്റിൻ പാഴ്തിരി
അകലേയാണു നിൻ മുരളീനാദം
ഭഗവൻ നീയാം യമുനാ കല്ലോലം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Kanneerumaay
Additional Info
Year:
2009
ഗാനശാഖ: