മഴയാൽ മെനഞ്ഞ കൂടുകൾ - D

തനനാ തനാന താനന
മഴയാല്‍ മെനഞ്ഞ കൂടുകള്‍
തനനാ തനാന താനന
പവിഴം പൊഴിഞ്ഞ പാട്ടുകള്‍
ആ ആഹാ 
സനിസരി മധനിരിഗമധനി
ആ ആഹാ 
സനിരിനി പമപഗ സനിസ

മഴയാല്‍ മെനഞ്ഞ കൂടുകള്‍
പവിഴം പൊഴിഞ്ഞ പാട്ടുകള്‍
മനസ്സിന്റെ മഞ്ഞു പാളിമേല്‍
മെഴുകുന്ന കുഞ്ഞു വാക്കുകള്‍
കാണും കിനാവുകള്‍
മഴയാല്‍ മെനഞ്ഞ കൂടുകള്‍
പവിഴം പൊഴിഞ്ഞ പാട്ടുകള്‍

നിലാവുപോല്‍ മിന്നും
ഈ പളുങ്കു പാടങ്ങള്‍
വസന്ത സൂര്യൻപോല്‍
ഈ തെളിഞ്ഞ നാളങ്ങള്‍
പതിയെനാം ഉമ്മ നല്‍കും 
അമ്മയെ പോലെ
മടിയില്‍ നാം ചേര്‍ത്തു കൊഞ്ചും 
പൈതലേ പോലെ
ശലഭം പല ശലഭം 
പാറും പരാഗമായ്‌
മഴയാല്‍ മെനഞ്ഞ കൂടുകള്‍
പവിഴം പൊഴിഞ്ഞ പാട്ടുകള്‍

സനിസ പമപമ പമപഗമപ നിരിഗമധപ
നിരിമഗമരിഗമ ധനിരിഗമഗ
സനിസ ധമധ നിധനി രിനരി ഗരിഗ മഗമ
ധമധ നിധനി 

ഒരുങ്ങി വന്നാലും
എന്‍ സുഗന്ധ സന്ധ്യേ നീ
കനിഞ്ഞു തന്നാലും
തേന്‍ നിറഞ്ഞ പൂ പാത്രം
കുറുകുമീ പ്രാക്കളെല്ലാം 
പൂക്കളേ പോലെ
നിറയുമീ നന്മയെല്ലാം 
നിങ്ങളേ പോലെ
വിരിയും ഇതള്‍ വിരിയും 
ഏതോ മരന്ദ...

മഴയാല്‍ മെനഞ്ഞ കൂടുകള്‍
പവിഴം പൊഴിഞ്ഞ പാട്ടുകള്‍
മനസ്സിന്റെ മഞ്ഞു പാളിമേല്‍
മെഴുകുന്ന കുഞ്ഞു വാക്കുകള്‍
കാണും കിനാവുകള്‍
മഴയാല്‍ മെനഞ്ഞ കൂടുകള്‍
പവിഴം പൊഴിഞ്ഞ പാട്ടുകള്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mazhayaal menanja koodukal -D

Additional Info

Year: 
2009

അനുബന്ധവർത്തമാനം